ഹൂസ്ററന്‍: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി തുടര്‍ച്ചയായി മൂന്നാം തവണയും മലയാളിയായ റോബിന്‍ ഇലക്കാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം കുറുമുള്ളൂര്‍ ഇലക്കാട്ട് കുടുംബാംഗമാണ്.2020 ഡിസംബറിലാണ് റോബിന്‍ ആദ്യം മിസോറി സിറ്റിയുടെ 12~ാമത് മേയറായത്. അമേരിക്കയിലെ മികച്ച നഗരങ്ങളിലൊന്നായി മിസോറിയെ മാറ്റാന്‍ റോബിന്‍ നടത്തിയ ശ്രമങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചു. വംശവ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനവും നവീകരണവും കമ്യൂണിറ്റി ഇടപെടലുകളും റോബിനെ ജനകീയനാക്കി. ടീനയാണു ഭാര്യ. ലിയ, കെയ്റ്റ്ലിന്‍ എന്നിവര്‍ മക്കള്‍.
വന്‍ നഗരമായ ഹൂസ്ററനോടു ചേര്‍ന്നുകിടക്കുന്ന മിസോറി നഗരത്തിന്‍റെ ഭരണത്തില്‍ എല്ലാ പൗരന്മാരുടെയും അഭിപ്രായവും പങ്കാളിത്തവും ഉറപ്പാക്കാന്‍ അദ്ദേഹം നിരവധി പരിപാടികള്‍ ആവിഷ്കരിച്ചു.
അടിസ്ഥാനസൗകര്യങ്ങളും വിനോദസൗകര്യങ്ങളും വികസിപ്പിക്കുന്നതിലും പൊതുസുരക്ഷ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ ചെലുത്തിയത് ഇന്ത്യന്‍ വംശജര്‍ക്കും മലയാളികള്‍ക്കും അഭിമാനമായി.
ടീനയാണു ഭാര്യ. ലിയ,കെയ്റ്റ്ലിന്‍ എന്നിവര്‍ മക്കള്‍.

Comments: